192 ഏകദിനം ; ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ക്യാപറ്റനെന്ന റെക്കോര്‍ഡ് മിതാലി രാജിന്

mithali-rajj

ന്യൂ ഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് നായിക മിതാലി രാജിന് റെക്കോര്‍ഡ്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ക്യാപ്റ്റനായ താരമെന്ന റെക്കോര്‍ഡാണ് മിതാലി സ്വന്തം പേരില്‍ കുറിച്ചത്.

മിഥാലി 192 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. നാഗ്പൂരില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനായി കളത്തിലിറങ്ങിയതോടെയാണ് മിഥാലി ഇംഗ്ലണ്ടിന്റെ തന്നെ ഷാര്‍ലെറ്റ് എഡ്വാര്‍ഡിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്.

കഴിഞ്ഞ സെപ്റ്റംബറില്‍ വിരമിച്ച ഷാര്‍ലെറ്റ് 191 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ നായികയായി. മിതാലിയുടെ സഹതാരം വെറ്ററന്‍ ജുലന്‍ ഗോസാമിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ജുലന്‍ 167 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചു.

Top