മിതാലി രാജിന്റെ ബയോപിക്ക് ‘സബാഷ് മിത്തു’ ജൂലായ് 15ന് തീയറ്ററുകളിൽ

ന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്ക് ‘സബാഷ് മിത്തു’ ജൂലായ് 15ന് തീയറ്ററുകളിലെത്തും. ചിത്രത്തിൽ മിതാലിയെ വെള്ളിത്തിരയിലെത്തിക്കുന്ന നടി തപ്സി പന്നു തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചു. നേരത്തെ, ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

ശ്രീജിത് മുഖർജിയാണ് ലോകം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററുടെ ബയോപിക്ക് സംവിധാനം ചെയ്യുക. തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെൻ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിർഷ റേയ് ക്യാമറ കൈകാര്യം ചെയ്യും. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.

Top