ഇന്ത്യന്‍ ക്രിക്കറ്റര്‍ മിതാലി രാജ് ടി20യില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ മിന്നും താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36-കാരിയായ മിതാലി 32 ട്വന്റി-20യില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് വനിതാ ട്വന്റി-20 ലോകകപ്പും ഉള്‍പ്പെടുന്നു.

‘ടീം ഇന്ത്യയെ ടി20യില്‍ 2006 മുതല്‍ പ്രതിനിധീകരിച്ചതിന് ശേഷം വിരമിക്കുകയാണ്. 2021 ഏകദിന ലോകകപ്പിനായി തയ്യാറെടുക്കാനാണ് ഈ തീരുമാനം. രാജ്യത്തിനായി ഒരു ലോകകപ്പ് നേടണമെന്ന ആഗ്രഹം അവശേഷിക്കുന്നു, അതിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. വലിയ പിന്തുണയ്‌ക്ക് ബിസിസിഐക്ക് നന്ദിയറിയിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം സീരിസിന് തയ്യാറെടുക്കുന്ന ടി20 ടീമിന് എല്ലാ ആശംസകളും നേരുന്നു’ എന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി പറഞ്ഞു.

2006-ല്‍ ഡെര്‍ബിയില്‍ ഇന്ത്യ ആദ്യമായി അന്താരാഷ്ട്ര ട്വന്റി-20 കളിച്ചത് മിതാലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

Top