വിപണിയില്‍ വിപ്ലവം തീര്‍ക്കാന്‍ മിതാഷിയുടെ 55 ഇഞ്ച് 4 കെ കര്‍വ്ഡ് എല്‍ഇഡി ടിവി

രുപത് വര്‍ഷമായി ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മിതാഷിയുടെ മികച്ച ഫീച്ചറുള്ള 55 ഇഞ്ച് 4 കെ കര്‍വ്ഡ് എല്‍ഇഡി ടിവി രാജ്യത്തെ ടിവി വിപണിയില്‍ തന്നെ ഒരു വിപ്ലവമായിരിക്കും.

മിതാഷിയുടെ എല്‍ഇഡി ടിവി ശ്രേണിയിലെ പുതിയ അംഗമാണ് 55 ഇഞ്ച് കര്‍വ്ഡ് എല്‍ഇഡി ടിവി.

മികച്ച ദൃശ്യ ഭംഗി നല്‍കുന്ന ടെലിവിഷനാണ് 55 ഇഞ്ച് 4കെ കര്‍വ്ഡ് എല്‍ഇഡി ടിവി എന്നും മികച്ച രീതിയിലുള്ള കാഴ്ചാനുഭവം നല്‍കുന്ന വിധത്തിലാണ് ഇതിന്റെ കര്‍വ്ഡ് പാനല്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്നുമാണ് മിതാഷി അവകാശപ്പെടുന്നത്.

3840 x 2160 പിക്‌സല്‍ റസലൂഷനും 4,00,000:1 കോണ്‍ട്രാസ്റ്റ് റേഷ്യോയും ഉള്ള ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

കൂടാതെ യുഎസ്ബി മൂവി പ്ലേ ആന്റ് പ്ലേ ഓപ്ഷന്‍, എച്ച്ഡിഎംഐ ഇന്‍പുട്ട്, പിസി ഇന്‍പുട്ട്, ബില്‍റ്റ് ഇന്‍ വൈഫൈ, സ്‌ക്രീന്‍ മിററിങ് തുടങ്ങിയ സംവിധാനങ്ങളും ഈ ടെലിവിഷന്റെ സവിശേഷതകളാണ്.

വിപണിയിലെ മറ്റ് ടെലിവിഷനുകള്‍ സാധാരണ ഗ്ലാസ് ഡിസ്‌പ്ലേയുമായി രംഗത്തിറങ്ങുമ്പോള്‍, ടാംപേര്‍ഡ് ഗ്ലാസ് സംരക്ഷണത്തോടെയാണ് മിതാഷി 55 ഇഞ്ച് കര്‍വ്ഡ് എല്‍ഇഡി ടിവി എത്തുന്നതെന്നതും പ്രത്യേകതയാണ്.

ടിവിയ്‌ക്കൊപ്പം സൗജന്യ വാള്‍മൗണ്ടിങും മൂന്ന് വര്‍ഷം വാറണ്ടിയും നല്‍കുന്നുണ്ട്.

79,990 രൂപയാണ് മിതാഷി 55 ഇഞ്ച് 4കെ കര്‍വ്ഡ് എല്‍ഇഡി ടിവിയുടെ വില.

Top