ഫെഫ്കയുടെ മേക്കപ്പ് യൂണിയൻ അംഗത്വം ലഭിച്ച ആദ്യ വനിതയായി മിറ്റ

ദ്യമായി ഒരു സ്ത്രീക്ക് ഫെഫ്ക്കയുടെ കീഴിലുള്ള മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും സ്വതന്ത്ര മേക്കപ്പ് വുമൺ കാർഡ് ലഭിച്ചു. മുപ്പതിലധികം പടങ്ങളിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി പ്രവൃത്തിച്ച മിറ്റ ആന്റണിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മിറ്റ ആന്റണിയ്ക്ക് ലഭിച്ച ഈ മേക്കപ്പ് കാർഡ്, നിശ്ചയദാർഢ്യത്തിന്റെ കരുത്തു കൂടിയാണെന്നാണ് ഡബ്ല്യൂ.സി.സി വ്യക്തമാക്കിയത് .കഴിഞ്ഞ കുറെ വർഷങ്ങളായി മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളും അവർക്കൊപ്പം വിമൺ ഇൻ സിനിമാ കലക്ടീവും നടത്തിയ ഇടപെടലിന്റെ ആദ്യവിജയം കൂടിയാണിത്. അതേസമയം ‘ഇത് ഒരാളിൽ ഒതുങ്ങാതെ ഇനിയും കൂടുതൽ സ്ത്രീകൾക്ക് മെയ്ക്കപ്പ് ആർട്ടിസ്റ്റ് യൂണിയന്റെ പ്രസ്തുത കാർഡ് ലഭിക്കാനും അതുവഴി തുല്യമായ തൊഴിൽ അവസരങ്ങൾ മലയാള സിനിമയിൽ ലഭിക്കാനും ഈ വിജയം കാരണമാകട്ടെ, കൂടെ നിന്ന എല്ലാവർക്കും നന്ദി’യെന്ന് ഡബ്ല്യൂ.സി.സി ട്വീറ്റ് ചെയ്തു.

Top