പജേറോയുടെ വിൽപ്പന അവസാനിപ്പിക്കാൻ മിസ്തുബിഷി

ജേറോയുടെ വിൽപ്പന അവസാനിപ്പിക്കാൻ മിസ്തുബിഷി. 2006-ൽ അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിച്ച നാലാം തലമുറ മോഡലിലൂടെയാണ് ലോകപ്രശ‌സ്തി നേടാൻ പജേറോയ്ക്ക് സാധിച്ചത്. അന്താരാഷ്ട്ര വിപണികളിൽ ഷോഗൺ എന്നും എസ്‌യുവി അറിയപ്പെടുന്നു.

ഇന്ത്യൻ വിപണയിലും തരംഗം സൃഷ്‌ടിച്ചെങ്കിലും ജാപ്പനീസ് ബ്രാൻഡിന്റെ മോശം പ്രതിഛായ പജെറോയെയും ബാധിച്ചിരുന്നു. എങ്കിലും ആഗോള തലത്തിൽ ജനപ്രീതിയിൽ കുറവൊന്നും വന്നിട്ടില്ലെങ്കിലും വാഹനത്തെ വിപണിയിൽ നിന്നും പിൻവലിക്കാനാണ് മിസ്തുബിഷിയുടെ തീരുമാനം.

അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമായ ഏറ്റവും പഴയ പേരുകളിൽ ഒന്നാണ് ഈ പരുക്കൻ എസ്‌യുവിയുടേത്. ഇപ്പോൾ പജേറോയുടെ ഫൈനൽ എഡിഷൻ മോഡലിനെ ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ച് വിൽപ്പന അവസാനിപ്പിക്കാനാണ്  മിസ്തുബിഷി.ഇത് എക്സ്ക്ലൂസീവായ മോഡലായതിനാൽ തന്നെ എസ്‌യുവിയുടെ 800 യൂണിറ്റുകളിൽ താഴെ മാത്രമേ കമ്പനി നിർമിക്കുകയുള്ളൂ. അവ GLX, GLS , എക്സൈഡ് വേരിയന്റ് എന്നിവയിലുടനീളം ലഭ്യമാകും.

ഫൈനൽ എഡിഷൻ ബാഡ്ജിംഗും മോഡലിൽ ഇടംപിടിക്കും. റിയർ കാർഗോ ലൈനർ, റിയർ ബൂട്ട് ഡ്ലാപ്പ്, കാർപെറ്റ് മാറ്റുകൾ, അതുല്യമായ ലെതർ കോം‌പെൻ‌ഡിയം, ടിൻ‌ഡ് ഹുഡ് പ്രൊട്ടക്ടർ എന്നിവും ഈ സ്പെഷ്യൽ മോഡലിൽ ഉൾപ്പെടും.

Top