കൊമേഷ്യല്‍ സിനിമകളും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു; ശിവകാര്‍ത്തികേയന്‍

മിഴകത്ത് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് ശിവകാര്‍ത്തികേയന്‍. എം രാജേഷ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ലോക്കലാണ് താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. പൂര്‍ണമായും ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറായാണ് ചിത്രം എത്തുന്നത്. പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്നറായ ചിത്രങ്ങള്‍ക്ക് എപ്പോഴും പ്രേക്ഷകര്‍ ഏറെയാണെന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്‌.

പ്രമേയം മികച്ചതാകുമ്പോള്‍ സിനിമയ്ക്ക് പ്രേക്ഷകര്‍ കൂടും.അതു പോലതന്നെ മികച്ച കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ കാണാനും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്. അതിനുള്ള മികച്ച ഉദാഹരണമാണ് അജിത്ത് നായകനായി എത്തിയ വിശ്വാസത്തിന്റെ മികച്ച വിജയം എന്നും താരം പറഞ്ഞു. മിസ്റ്റര്‍ ലോക്കലിന് രജനികാന്ത് സ്‌റ്റൈല്‍ ചിത്രങ്ങളോട് സാമ്യമുണ്ടെന്ന് കേള്‍ക്കുന്നത് ഒരു നല്ല അനുഭവമാണെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

രജനികാന്ത് ചിത്രം മന്നനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. രജനികാന്ത് സ്‌റ്റൈലിലുള്ള പോസ്റ്ററിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ചിത്രത്തില്‍ നയന്‍താരയാണ് നായിക. ദിനേഷ് കൃഷ്ണന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മെയ് 17നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

Top