പീറ്റര്‍ ചെക്കിന് പറ്റിയത് അബദ്ധം ; സ്വാന്‍സിക്കെതിരെ ആഴ്‌സണലിന് പരാജയം

Petr Cech

ലണ്ടന്‍: സ്വാന്‍സിക്കെതിരായ മത്സരത്തില്‍ ആഴ്‌സണലിന് പരാജയം നേരിടേണ്ടി വന്നതിന് കാരണം പീറ്റര്‍ ചെക്കിന്റെ അബദ്ധം. ക്ലിയര്‍ ചെയ്യാവുന്ന ബോള്‍ സ്വാന്‍സി സ്‌ട്രൈക്കര്‍ ആയൂവിനു ഗോള്‍ നല്‍കിയാണ് പീറ്റര്‍ ചെക്ക് ആഴ്‌സണലിനെ തോല്‍വിയിലേക്ക് നയിച്ചത്.

33-ാം മിനിറ്റില്‍ തന്നെ മൊന്റിയലില്‍ കൂടെ ആഴ്‌സണല്‍ മുന്നില്‍ എത്തിയിരുന്നു എന്നാല്‍ തൊട്ടടുത്ത നിമിഷം സാമുവല്‍ ക്ലൂസിലൂടെ സമനില പിടിച്ച സ്വാന്‍സി മത്സരത്തിലേക്ക് തിരിച്ചു വന്നു. ആഴ്‌സണല്‍ പ്രതിരോധനിര താരം നല്‍കിയ പന്ത് ക്ലിയര്‍ ചെയ്തത് ബോക്‌സില്‍ നിന്നിരുന്ന സ്വാന്‍സി സ്‌ട്രൈക്കര്‍ അയൂവിന്റെ കാലിലേക്കായിരുന്നു.

അയൂ അനായാസം പന്ത് വലയില്‍ എത്തിച്ചു സ്വാന്‍സിക്ക് നിര്‍ണായകമായ ലീഡ് നല്‍കി. നിലവില്‍ നാലാം സ്ഥാനത്തുള്ള ലിവര്‍പൂളിനേക്കാള്‍ 8 പോയിന്റ് പിന്നിലാണ് ആഴ്‌സണല്‍. പ്രീമിയര്‍ ലീഗില്‍ വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള ചെക്കിന്റെ അബദ്ധം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

Top