മിസിസിപ്പിയില്‍ വെള്ളപ്പൊക്കം; ജാക്‌സണില്‍ നിന്ന് ആയിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചു

ജാക്സണ്‍: മിസിസിപ്പിയില്‍ വെള്ളപ്പൊക്കം. ജാക്സണില്‍ നിന്നും ആയിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ മിസിസിപ്പിയിലെ സ്വോളന്‍ പേല്‍ നദിയിലെ ജനനിരപ്പ് ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് തലസ്ഥാന നഗരം വെള്ളത്തിനടിയിലായത്. മേഖലയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധന നടന്നു വരികയാണ്.

പതിനൊന്ന് മീറ്ററാണ് നിലവിലെ നദിയിലെ ജലനിരപ്പ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനാലാണ് മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി നഗരത്തിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തരെ അയച്ചു. ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top