മംഗള്‍യാന്‍ വിക്ഷേപണ കഥ പറയുന്ന ‘മിഷന്‍ മംഗളിന്റെ’ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ക്ഷയ് കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന ‘മിഷന്‍ മംഗളിന്റെ’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിദ്യ ബാലന്‍, തപ്‌സി പന്നു, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കൃതി കുല്‍ഹരി, ശര്‍മന്‍ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇസ്രയിലെ ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് എല്ലാവരും ചിത്രത്തിലെത്തുന്നത്.

മലയാളി താരം നിത്യ മേനോന്‍ ഈ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. ജഗന്‍ സാക്ഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും.

ചൊവ്വ ദൗത്യ രംഗത്ത് ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മംഗള്‍യാന്‍ വിക്ഷേപണവും അതിനോടനുബന്ധമായി നടന്ന സംഭവങ്ങളുമാണ് മിഷന്‍ മംഗളില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2013 നവംബര്‍ അഞ്ചിനായിരുന്നു മംഗള്‍യാന്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 2014 സെപ്റ്റംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.

Top