‘മിഷന്‍ ഇംപോസിബിള്‍’; തപ്‌സി വീണ്ടും തെലുങ്ക് സിനിമയില്‍ നായികയാകുന്നു

tapsi

ബോളിവുഡിലെ തന്നെ ഏറ്റവും ശ്രദ്ധേയയായ നടിയാണ് തപ്‌സി പന്നു. ശ്രദ്ധേയമായ വേറിട്ട കഥാപാത്രങ്ങളാല്‍ പ്രിയം നേടിയ നടി. ഒട്ടേറെ ഹിറ്റുകളാണ് തപ്‌സി സ്വന്തമാക്കിയിരിക്കുന്നത്. ഇപോഴിതാ ഒരിടവേളയ്ക്ക് ശേഷം ഒരു തെലുങ്ക് സിനിമയില്‍ നായികയാകുകയാണ് തപ്‌സി പന്നു.

‘മിഷന്‍ ഇംപോസിബിള്‍’ എന്ന സിനിമയിലാണ് തപ്‌സി പന്നു നായികയാകുന്നത്. ഏജന്റ് സായ് ശ്രീനിവാസ അത്രേയ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സ്വരൂപ് ആര്‍എസ്ജ് മിഷന്‍ ഇംപോസിബിള്‍ സംവിധാനം ചെയ്യുന്നത്. മികച്ച കഥയാണ് മിഷന്‍ ഇംപോസിബിളിന്റേത് എന്നാണ് തപ്‌സി പറയുന്നത്. പ്രേക്ഷകരിലുള്ള പ്രതീക്ഷ കാരണമാണ് തനിക്ക് ഇങ്ങനത്തെ സിനിമകള്‍ തെരഞ്ഞെടുക്കാനാകുന്നത് എന്നും തപ്‌സി പന്നു പറഞ്ഞു.

മാറ്റ്‌നി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഹസീന്‍ ദില്‍റുബ എന്ന സിനിമയാണ് തപ്‌സി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

 

Top