മിഷന്‍ ഇംപോസിബിള്‍ സീരിസിലെ ‘ഫാള്‍ഔട്ട്’ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

mission-impossible-fallout

മിഷന്‍ ഇംപോസിബിള്‍ സീരീസിലെ പുതിയ ചിത്രം ഫാള്‍ ഔട്ടിലെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന രംഗമായ ഹാലോ ജംപ് സ്റ്റണ്ടിന്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ടോം ക്രൂയിസ് ആരാധകരെ ഹരം കൊള്ളിക്കുന്ന സ്റ്റണ്ടിന്റെ മേക്കിംഗ് വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 2.37 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഹോളിവുഡിലെ സൂപ്പര്‍ ആക്ഷന്‍ ഹീറോ ടോം ക്രൂസ് നായകനാകുന്ന ചിത്രമാണ് മിഷന്‍ ഇംപോസിബിള്‍ 6 ഫാള്‍ ഔട്ട്. ചിത്രത്തിന്റെ ട്രെയിലറും നേരത്തെ പുറത്തിറങ്ങിയിരുന്നു. മിഷന്‍ ഇംപോസിബിള്‍ ഒരുക്കിയ ക്രിസ് മക്വയറാണ് പുതിയ ഭാഗവും ഒരുക്കുന്നത്.

ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ടോമിന്റെ പ്രകടനങ്ങളും ട്രെയിലറിന്റെ ഭംഗി കൂട്ടുന്നു. സൂപ്പര്‍മാനായി തിളങ്ങുന്ന ഹെന്റി കാവില്‍ ചിത്രത്തില്‍ സാഹസികതകളുമായി എത്തുന്നു. റെബേക്ക, വിന്‍ഗ് റേംസ്, സൈമണ്‍ പെഗ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ചിത്രത്തിനായി ഹെലികോപ്റ്റര്‍ പറത്താന്‍ പ്രത്യേകമായ പരിശീലനവും ടോം ക്രൂയിസ് നേടിയിരുന്നു. ജൂലൈ 27ന് ചിത്രം തിയേറ്ററുകളിലെത്തും.

Top