കൂട്ടുപുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂര്‍ കൂട്ടുപുഴയില്‍ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍, ബ്ലാത്തൂര്‍ സ്വദേശി മനീഷ്, എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് നാല് യുവാക്കള്‍ കൂട്ടുപുഴയില്‍ കുളിക്കാനെത്തിയത്.

സനൂപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അരുണും മനീഷും ഒഴുക്കില്‍പ്പെട്ടത്. അജിത്ത് വെള്ളത്തിലിറങ്ങിയില്ല. അപകടം നടന്ന സ്ഥലത്തിന് 100 മീറ്റര്‍ അകലെ നിന്നാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ബ്ലാത്തൂര്‍ സ്വദേശി മനീഷിന്റെ മൃതദേഹം കണ്ടെടുത്തത്. ഫൈബര്‍ ബോട്ടിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. വൈകിട്ടോടെയാണ് മറ്റ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൂന്ന് മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top