കാണാതായ യുവാവിനെ വീടിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പന, സ്റ്റേഡിയം ജംഗ്ഷനില്‍ സുധ നിവാസില്‍ സുരേഷിന്‍റെ മൃതദേഹമാണ് വീടിന് സമീപത്തുള്ള തോട്ടില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം
വീട്ടില്‍ നിന്നും പോയ സുരേഷ് തിങ്കളാഴ്ചയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രാത്രിയോടെ കുടുംബം കണ്ണനല്ലൂര്‍
പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് വീടിനു സമീപത്തുള്ള തോട്ടില്‍ സുരേഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയശേഷം മൃതദേഹം
പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ച സുരേഷിന്‍റെ കൂട്ടുകാരായ ചിലരെ കണ്ണനല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top