യുവതിയെ കാണാതായി: മൃതദേഹം കഷണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിൽ

റാഞ്ചി: കഴിഞ്ഞ മാസം കാണാതായ നാൽപത്തിയഞ്ച് വയസുള്ള യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ആറു കഷണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.

ഫെബ്രുവരി 24 മുതൽ കാണാതായ സോന മറാണ്ടിയുടെ മൃതദേഹമാണ് കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അമ്രപാര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന രംഗതോലയ്ക്ക് സമീപമുള്ള ബൻസ്ലോയി നദിയുടെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജാർഖണ്ഡിലെ പകുർ ജില്ലയിലെ നദിക്കരയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.നദിക്കരയിൽ കാലിന്റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ തലയും മറ്റു ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.

Top