കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

തൃശൂര്‍:കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂര്‍ കൊടകരയില്‍ നിന്നാണ് നിഷാദിനെ പൊലീസ് കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. നിഷാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ പാവറട്ടിയില്‍ വച്ചാണ് ഒരു സംഘം നിഷാദിനെ തട്ടിക്കൊണ്ടു പോയത്. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍.

വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. രണ്ടു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ചിത്രമാണിത്.

Top