ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് -30 വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

ബെയ്ജിങ്: അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ പരിശീലനപ്പറക്കലിനിടെ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് -30 വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.

ഉള്‍വനത്തില്‍ നിന്നാണ് വിമാന ഭാഗം കണ്ടെത്തിയത്. കാണാതായ പൈലറ്റുമാരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. കാണാതായ പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.

പരിശീലനപ്പറക്കലിനിടെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.30ഓടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. രണ്ടു പൈലറ്റുമാരും കാണാതായ സുഖോയ് പോര്‍വിമാനത്തില്‍ ഉണ്ടായിരുന്നു.

Top