കോഴിക്കോട് ബീച്ചില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദിന്റെ (15)മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. എം.ജെ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആദില്‍.

ഇന്നലെ വൈകിട്ടാണ് ഓണം ആഘോഷിക്കാനായി ആദില്‍ സൂഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ എത്തിയത്. 15 അംഗ സംഘത്തോടൊപ്പമാണ് എത്തിയിരുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Top