കോവിഡ് വര്‍ധിക്കുന്നു; പ്രഗ്യാ സിംഗിനെ കാണ്‍മാനില്ലെന്ന് പോസ്റ്ററുകള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് നേതാക്കള്‍ അപ്രത്യക്ഷരാകുന്നെന്ന പരാതിയും ഉയരുകയാണ്. കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിനെ കാണ്മാനില്ല എന്നതരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇപ്പോള്‍ ഇതാ ആളുകള്‍ തിരയുന്നത് ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെയാണ്. ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തിനുള്ളിലാണ് പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുള്ളത്. എംപിയായ പ്രഗ്യാസിംഗിനെ എങ്ങും കാണാനില്ല എന്ന പോസ്റ്ററുകളാണ് നഗരത്തിലെങ്ങും പ്രത്യക്ഷപ്പെട്ടത്.

‘കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭോപ്പാലിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. അവരുടെ എം.പിയെ മാത്രം കാണാനില്ല’, പോസ്റ്ററുകളില്‍ പറയുന്നു.

അതേസമയം, പ്രഗ്യാസിംഗ് താക്കൂറിന്റെ അഭാവത്തെ ന്യായീകരിച്ചു കൊണ്ട് ബിജെപി വക്താവ് രാഹുല്‍ കോത്താരി രംഗത്തെത്തി.പ്രഗ്യാസിംഗ് താക്കൂര്‍ എയിംസില്‍ ചികിത്സയിലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.

അതേസമയം ഭോപ്പാലില്‍ 1400 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്.

Top