യുഎസില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ക്യംപസ് തടാകത്തില്‍

ഇന്ത്യാന: യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയര്‍ വിദ്യാര്‍ത്ഥിനിയായ മലയാളിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച മുതല്‍ കാണാതായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ കണ്ടെത്തിയത്.

ആന്‍ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതശരീരം കണ്ടെത്തിയത്.ചൊവാഴ്ച വൈകീട്ട് ക്യാമ്പസിനു സമീപമുള്ള കോള്‍മാന്‍ മോര്‍സിലാണ് ഇവരെ അവസാനമായി കാണുന്നത്. ആന്‍ റോസിനെ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്. എറണാകുളം സ്വദേശികളാണ് മാതാപിതാക്കള്‍.

Top