കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ മുല്ലക്കല്‍ വീട്ടില്‍ രുഗ്മിണി (60) യെയാണു വീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ മുരുകന്റെ ഭാര്യയാണ്. കഴിഞ്ഞ ഏഴു മുതല്‍ ഇവരെ കാണാതായിരുന്നു.

 

Top