രാജസ്ഥാനില്‍ നിന്നും കാണാതായ ഫ്രഞ്ച് വനിതയെ കണ്ടെത്തി

french

ജയ്പൂര്‍: രാജസ്ഥാനില്‍ നിന്നും കാണാതായ ഫ്രഞ്ച് വനിതയെ ആള്‍വാറില്‍ നിന്നും കണ്ടെത്തി. പുഷ്‌കറില്‍ നിന്നും ആ മാസം ഒന്നിനാണ് ഇരുപതു കാരിയായ ഗെലേ ഷുടോയെ കാണാതാവുന്നത്. മേയ് 31 നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഗെലേ ഷുടോ സുഹൃത്തുക്കളുമായി അവസാനം ബന്ധപ്പെട്ടത്. ഇതിനുശേഷം താമസിച്ചിരുന്ന ഹോട്ടലില്‍നിന്നു പോയ ഗെലേയെ സംബന്ധിച്ചു സൂചനകള്‍ ലഭിച്ചില്ല. ഇവരെ കാണാതായതു സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആള്‍വാറില്‍ യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞത്.

പുഷ്‌കറില്‍നിന്നു ജയ്പൂരിലേക്കു പോകാന്‍ നിശ്ചയിച്ചിരുന്ന യുവതി, പദ്ധതിയില്‍ മാറ്റം വരുത്തി ആള്‍വാറിലേക്കു പോയത് ബന്ധുക്കളെയും പൊലീസിനെയും കുഴക്കുകയായിരുന്നു. ഓര്‍ഗാനിക് ഫാമിംഗ് പഠിക്കുന്നതിനായാണ് ഗെലെ ആള്‍വാറിലെത്തിയതെന്നു പൊലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഇന്ത്യയിലെ ഫ്രഞ്ച് അബാംസിഡര്‍ യുവതിയെ കാണാതായതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇതില്‍ ഇടപെടുകയും രാജസ്ഥാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Top