വള്ളികുന്നത്തുനിന്നും കാണാതായ ദമ്പതികള്‍ പട്ടാമ്പിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍

dead-body

ചാരുംമൂട്: കഴിഞ്ഞ ദിവസം വള്ളികുന്നത്തുനിന്നും കാണാതായ ദമ്പതികള്‍ പട്ടാമ്പിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍. വള്ളികുന്നം പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്‍, ഭാരതി എന്നിവരെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ടു ദിവസം മുമ്പാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്. പിന്നീട് ഇവരെ കാണാനില്ലായിരുന്നു.

കുറത്തി കാട്ടുള്ള ബന്ധു ഭവനത്തില്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇരുവരും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.പെയിന്ററായ സുരേന്ദ്രന് സാമ്പത്തിക ബാധ്യതയുള്ളതായി പൊലീസ് പറയുന്നു.ഇതിലുള്ള വിഷമം മൂലം ട്രെയിനിന് മുന്നില്‍ ചാടിയതാകാമെന്നാണ് സൂചന. മൃതദേഹങ്ങള്‍ പട്ടാമ്പി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.

Top