പാക്കിസ്ഥാനില്‍ രണ്ടാഴ്ച മുന്‍പ് കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം കണ്ടെടുത്തു

ഇസ്ലമാബാദ്: പാക്കിസ്ഥാനില്‍ കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം കണ്ടെടുത്തു. പര്‍വ്വതാരോഹണത്തിനിടെ രണ്ടാഴ്ച മുമ്പ് കാണാതായ ബ്രിട്ടനില്‍ നിന്നും ഇറ്റലിയലില്‍ നിന്നുമുള്ള ടോം ബല്ലാര്‍ഡും, ഡാനിയേലേ നാര്‍ഡിയുമാണ് മരിച്ചത്. ലാകത്തിലെ ഒന്‍പതാമത്തെ ഉയര്‍ന്ന കൊടുമുടിയായ പാക്കിസ്ഥാനിലെ നന്‍ഗാ പര്‍ഭത്ത് കീഴടക്കാനെത്തിയതാണ് ഇവര്‍.

അധികം ആരും തെരഞ്ഞെടുക്കാത്ത കാഠിന്യം നിറഞ്ഞ വഴിയിലൂടെയായിരുന്നു ഇരുവരുടെയും യാത്ര. ഇരുവരേയും കാണാതായെന്ന വിവരം നേരത്തെ ലഭിച്ചെങ്കിലും ഹെലികോപ്റ്റര്‍ വഴിയുള്ള അന്വേഷണം നടത്താന്‍ തടസം നേരിട്ടിരുന്നു.

Top