കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഒരു മൃതദേഹം കൂടി കണ്ടെത്തി ; മരണം പതിമൂന്നായി

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഒരു മൃതദേഹം കൂടി കണ്ടെത്തി. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി.

കരിഞ്ചോല മലയുടെ അടിവാരത്ത് താമസക്കാരായിരുന്ന ഹസന്റെ കുടുംബത്തിലെ 9 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഹസന്റെയും രണ്ട് പെണ്‍മക്കളുടെയും മരുമകളുടെയും രണ്ട് പേരക്കുട്ടികളുടെയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു.

മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനുള്ള സ്‌കാനര്‍ ഉടന്‍ എത്തും. ഡല്‍ഹിയില്‍ നിന്നും എത്തുന്ന വിദഗ്​ധ സംഘത്തിന്​ പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്​.

Top