വീട്ടുവരാന്തയില്‍ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കാണാതായ കുഞ്ഞ് മരിച്ചു

മലപ്പുറം: വീട്ടുവരാന്തയില്‍ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കാണാതായ രണ്ട് വയസുകാരി മരിച്ചു. വടകര അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ ഷംസീറിന്റെ മകള്‍ ആമിനയാണ് മരിച്ചത്. ഇന്ന് ഉച്ച മുതല്‍ കുഞ്ഞിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് അടുത്തുള്ള തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകുന്നവഴില്‍ മരണം സംഭവിക്കുകയായിരുന്നു.

Top