സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മാനുഷി ചില്ലര്‍

ന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍ ലോക സുന്ദരി മാനുഷി ചില്ലര്‍. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോട് കൂടിയാണ് മാനുഷി ചില്ലര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

സുഷമ സ്വരാജിനൊപ്പമുള്ള രണ്ട് ഫോട്ടോകളാണ് മാനുഷി ചില്ലര്‍ പങ്കുവച്ചിരിക്കുന്നത്. എപ്പോഴും താങ്കളെ ഓര്‍ക്കും. താങ്കള്‍ എപ്പോഴും പ്രചോദനമായിരുന്നു. നേതൃത്വത്തിന്റെ അര്‍ഥം കാട്ടിത്തന്നതിന് നന്ദി, സുഷമ സ്വരാജ്.. എന്നാണ് മാനുഷി ചില്ലര്‍ എഴുതിയിരിക്കുന്നത്.

Top