മിനിസ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ത്യയിലെ ആദ്യത്തെ മിസ് ട്രാന്‍സ് ക്വീന്‍

trans

മുംബൈ: എംടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ മിസ് ട്രാന്‍സ് ക്വീന്‍ നിതാഷ ബിശ്വാസ് മിനി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. ഡേറ്റിങ് ഇന്‍ ദ ഡാര്‍ക്ക് എന്ന പരിപാടിയിലൂടെയാണ് നിതാഷ ആദ്യമായി മിനി സ്‌ക്രീനില്‍ എത്തുന്നത്. ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഷോയില്‍ മിനി സ്‌ക്രീനിലെ താരങ്ങളാണ് അണിനിരക്കുന്നത്.

ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ 15 പേരെ പിന്നിലാക്കിയാണ് മിസ് ട്രാന്‍സ് ക്വീന്‍ 2017 നിതാഷ സ്വന്തമാക്കിയത്. ഒരു യാഥാസ്ഥിതിക ബംഗാളി കുടുംബത്തില്‍ ജനിച്ച നിതാഷ 26-ാം വയസ്സിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. മിസ് ട്രാന്‍സ് ക്വീന്‍ 2017 എന്ന സുന്ദരിപ്പട്ടം സ്വന്തമാക്കി ചരിത്രമായി മാറിയതോടെ പിന്നീടങ്ങോട്ട് ലോകമറിയുന്ന താരമായി മാറുകയായിരുന്നു നിതാഷ.

Top