അനുഷ്‌ക ഷെട്ടി നായികയാകുന്ന ‘മിസ്സ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’; ചിത്രത്തിന്റെ റിലീസ് മാറ്റി

നുഷ്‌ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രമാണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.അനുഷ്‌ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം ഓഗസ്റ്റ് നാലിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അനുഷ്‌ക ഷെട്ടിക്കും പ്രതീക്ഷയുള്ള ചിത്രം ഓഗസ്റ്റ് 18ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

ചിത്രത്തില്‍ നവീന്‍ പൊലിഷെട്ടിയാണ് നായകന്‍. ചിത്രത്തിന്റെ തിരക്കഥയും മഹേഷ് തന്നെയാണ്. രഥന്‍ ആണ് സംഗീതസംവിധാനം. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി – പ്രമോദ് ആണ് ചിത്രം നിര്‍മിക്കുന്നത്.

എഡിറ്റര്‍ – കോത്തഗിരി വെങ്കിടേശ്വര റാവു, ഛായാഗ്രാഹകന്‍ – നീരവ് ഷാ, കൊറിയോഗ്രാഫര്‍ – ബൃന്ദ മാസ്റ്റര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – രാജീവന്‍, കലാസംവിധാനം – രാജീവന്‍ നമ്പ്യാര്‍, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ – രാഘവ് തമ്മാറെഡ്ഡി, ടീസര്‍ കട്ട് – പ്രതീക് നുതി, പി ആര്‍ ഒ – ജി എസ് കെ മീഡിയ, ഡിജിറ്റല്‍ പങ്കാളി – വാക്ക് ഔട്ട് മീഡിയ, മാര്‍ക്കറ്റിംഗ് ഹെഡ് – ഉജ്വല്‍.

Top