ബം​ഗാളി നടി മിഷ്തി മുഖർജി അന്തരിച്ചു

ബം​ഗാളി നടി മിഷ്തി മുഖർജി അന്തരിച്ചു. ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നടി ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാം​ഗങ്ങൾ ആരോപിക്കുന്നത്.

‘കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ല’- കുടുംബാം​ഗങ്ങൾ വാർത്താക്കുറിപ്പിൽ പറയുന്നു.

Top