12 വയസ്സുകാരന്റെ ബൂട്ടില്‍നിന്ന് ഒരു ഫ്രീകിക്ക്; ഇത് മമ്പാടിന്റെ മെസി

മമ്പാട് (മലപ്പുറം): ഒരൊറ്റ ഫ്രീകിക്കിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കി മിഷാല്‍ അബുലൈസ് എന്ന 12 വയസ്സുകാരന്‍.ഗോള്‍പോസ്റ്റിലേക്കു പന്തെത്തിക്കുന്നതുപോലും ശ്രമകരമാണെന്നിരിക്കെ, ഗോള്‍പോസ്റ്റിന്റെ ഇടതുമൂലയിലായി മുകളില്‍ തൂക്കിയിട്ട ഒരു വളയത്തിലൂടെയാണ് ഈ കൊച്ചുമിടുക്കന്‍ പന്തു കടത്തിയത്. അത് ഒരു 12 വയസ്സുകാരന്റെ ബൂട്ടില്‍ നിന്നുമാണ് ഇത്രയും കുളിര്‍മ അണിയിക്കുന്ന കിക്ക് എന്നതാണ് കൂടുതല്‍ അത്ഭുതം.

അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ മിഷാല്‍, മലപ്പുറം ജില്ലയിലെ മമ്പാട് ഗവണ്‍മെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

മിഷലിന്റെ സഹോദരന് വാജിദ് അബുലൈസ് മമ്പാട് എംഇഎസ് കോളജ് ടീമിന്റെ ഗോള്‍കീപ്പറാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ പകര്‍ത്തിയതും വാജിദ് തന്നെ. വാജിദ് പകര്‍ത്തിയ ഈ വിഡിയോ മിഷാലിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ആദ്യം പങ്കുവയ്ക്കുന്നത്. ഒട്ടേറെ പേരാണ് ഇതിനകം ഈ വിഡിയോ കണ്ടത്.ജില്ലാ ടീമിന്റെ മുന്‍ ഗോള്‍കീപ്പറായ അബുലൈസ് കണിയനാണ് പിതാവ്.

Top