സംസ്ഥാനത്ത് മിസ്‌ക് ഭീഷണി; കൊച്ചിയില്‍ 10 വയസ്സുകാരന്‍ ചികിത്സയില്‍

കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ക്കുണ്ടാകുന്ന ഗുരുതര രോഗമായ മിസ്‌ക് ഭീഷണിയും. കൊച്ചിയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്‌ക്) രോഗം ബാധിച്ച് പത്ത് വയസുകാരന്‍ ചികിത്സയിലാണ്. തോപ്പുംപടി സ്വദേശിയായ വിദ്യാര്‍ത്ഥി എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

സംസ്ഥാനത്ത് ആഗസ്റ്റ് വരെ മുന്നൂറോളം കുട്ടികള്‍ക്ക് മിസ്‌ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 85 ശതമാനം കുട്ടികള്‍ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രികളിലായി നാലു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദഗ്ധ ചികിത്സ ലഭിക്കാത്ത കുട്ടികള്‍ക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

 

Top