Mirzya Official Trailer

മിര്‍സയുടെയും സാഹിബയുടെയും ഇതിഹാസ കഥ പറയുന്ന മിര്‍സിയയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അനില്‍ കപൂറിന്റെ മകന്‍ ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാകേഷ് ഓംപ്രകാശ് മെഹ്രയാണ്.

ബ്രഹ്മാണ്ഠ ചിത്രമായ മിര്‍സിയയുടെ ഷൂട്ടിംഗ് രാജസ്ഥാനില്‍ അതീവ രഹസ്യമായിട്ടാണ് നടന്നത്. ലൊക്കേഷനിലെ ചിത്രങ്ങള്‍ പോലും പുറത്തുവിട്ടിരുന്നില്ല. പ്രണയ കഥയാണ് മിര്‍സിയ പറയുന്നത്.

കിംഗ് ഫിഷര്‍ കലണ്ടര്‍ മോഡലായിരുന്ന സയാമി ഖേര്‍ ആണ് നായിക. ഭാഗ് മില്‍ക്കാ ഭാഗിനു ശേഷമാണ് രാകേഷ് ഓംപ്രകാശ് മെഹ്ര മിര്‍സിയ സംവിധാനം ചെയ്യുന്നത്.

Top