ആമസോണ്‍ പ്രൈം വീഡിയോ മിര്‍സാപൂരിന്റെ ടീസര്‍ പുറത്തുവിട്ടു

mirzapur

മസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസായ മിര്‍സാപൂരിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. 40 സെക്കന്‍ഡാണ് വീഡിയോ. നാഷണല്‍ അവാര്‍ഡ് വിന്നര്‍ പങ്കജ് ത്രിപതിയാണ് മിര്‍സാപൂരിലെ രാജാവായി വേഷമിടുന്നത്. ടീസറില്‍ ത്രിപതി തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ്. ഇവിടെ തങ്ങള്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും അതിന്റെ വില്‍പ്പന നിയന്ത്രിക്കുന്നത് തങ്ങളാണെന്നുമാണ് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്.

അലി ഫസല്‍, വിക്രന്ത് മാസി, ശ്വേത ത്രിപതി എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കരണ്‍ അനുഷ്മാന്‍, പുനീത് കൃഷ്ണ, റിതേഷ് സിദ്ധ്വാനി, ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഗുര്‍മീത് സിങ് ആണ് സംവിധായകന്‍. എക്സല്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വാരണാസിയിലും മിര്‍സാപൂരിലും മുംബൈയിലുമായിരുന്നു പരമ്പരയുടെ ചിത്രീകരണം.

Top