മിര്‍സാപുരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡല്‍ഹി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസ് മിര്‍സാപുരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് നല്‍കിയ പരാതിയിന്മേലാണ് സുപ്രീം കോടതിയുടെ നടപടി. മിര്‍സാപൂരിനെ മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അണിയറ പ്രവര്‍ത്തകര്‍ക്കു പുറമേ ആമസോണ്‍ പ്രൈമിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൈം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് മിര്‍സാപൂര്‍. കരണ്‍ അനുഷ്മാന്‍, ഗുര്‍മീത് സിംഗ്, മിഹിര്‍ ദേശായി എന്നിവരാണ് സംവിധായകന്‍. മിര്‍സാപുര്‍ സീസണ്‍ ആദ്യഭാഗം മികച്ച പ്രേക്ഷകപ്രീതി നേടിയതോടെയാണ് രണ്ടാംഭാഗവുമായി അണിയറപ്രവര്‍ത്തകരെത്തിയത്.പങ്കജ് ത്രിപാഠി, അലി ഫസല്‍, ദിവ്യേന്ദു ശര്‍മ്മ, ശ്വേത ത്രിപാഠി ശര്‍മ്മ, രസിക ദുഗല്‍, ഹര്‍ഷിത ഗൗര്‍, അമിത് സിയാല്‍, അഞ്ജു ശര്‍മ, ഷീബ ചദ്ദ, മനു റിഷി ചദ്ദ, രാജേഷ് തിലാങ് എന്നിവര്‍ സീസണ്‍ 2ല്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top