കൊറോണ വൈറസ് കൊണ്ടുപോയ ജീവന് വേണ്ടി…. ഒരുമിനിറ്റ് ദുഃഖമാചരിച്ച് ഇറ്റലി

റോം: കോവിഡ് 19 ബാധിച്ച് മരിച്ച 11,591 പേരുടെ മരണത്തില്‍ ദുഃഖമാചരിച്ച് ഇറ്റലി. ദുഃഖസൂചകമായി ഒരു നിമിഷം മൗനമാചരിച്ചും പതാക പകുതി താഴ്ത്തിക്കെട്ടിയുമാണ് ഇറ്റലി മൗനാചരണം നടത്തിയത്. രാജ്യത്തെ മുഴുവന്‍ വേദനിപ്പിച്ച പരിക്കെന്നാണ് മൗനാചരണത്തിന് ശേഷം റോം മേയര്‍ വിര്‍ജീനിയ റാഗ്ഗി കോവിഡ് 19-നെ വിശേഷിപ്പിച്ചത്. നമ്മളെ എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടി വീട്ടിലിരിക്കുക എന്ന ത്യാഗം ചെയ്യാന്‍ നാം നിര്‍ബന്ധിതരാണ്. ഒന്നിച്ച് നാം ഇത് മറികടക്കുമെന്നും റാഗ്ഗി പറഞ്ഞു.

കോവിഡ് 19 ബാധിച്ച് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മൂന്നിലൊന്നും ഇറ്റലിയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഒരു ദുരന്തത്തില്‍ ഇത്രയും പേര് മരണപ്പെടുന്നത് ഇറ്റലിയില്‍ ഇതാദ്യമായാണ്. ഫെബ്രുവരിയിലാണ് ഇറ്റലിയിലെ മിലാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരുലക്ഷത്തിലധികം രാജ്യത്ത് പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

Top