ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; വിഡി സതീശനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് നിലപാടില്‍ മലക്കം മറിഞ്ഞത് കഴിഞ്ഞകാല നിലപാടുകള്‍ക്ക് വിരുദ്ധമാണ്. പൊതുസമൂഹത്തിന് മുന്നില്‍ ഇത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചു.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിപക്ഷ നേതാവിനെതിരെ രംഗത്തെത്തി. പ്രതിപക്ഷ നേതാവില്‍ നിന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവന പാടില്ലായിരുന്നെന്നും യോജിച്ച പ്രതികരണം വേണമായിരുന്നെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു.

സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ആദ്യം അദ്ദേഹം സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്തു. മിന്നീട് മലക്കം മറിഞ്ഞു. ഇത് പാര്‍ട്ടിയെക്കുറിച്ച് ജനങ്ങളുടെ മുമ്പില്‍ തെറ്റായ ധാരണയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

കൂടാതെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ എന്ത് നിലപാടാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ എടുത്തിരിക്കുന്നത് എന്നത് വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യങ്ങളുയര്‍ന്നു.

Top