ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം; യോഗം വിളിച്ച് മുസ്ലീം ലീഗ്

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം എടുത്ത കളഞ്ഞ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭാവി നടപടികള്‍ തീരുമാനിക്കാന്‍ മുസ്ലീസംഘടനകളുടെ യോഗം വിളിച്ച് മുസ്ലീം ലീഗ്. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓണ്‍ലൈനായാവും യോഗം ചേരുക.

സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്ലീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നടപ്പാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള പദ്ധതികള്‍ കോടതി വിധിയിലൂടേയും സര്‍ക്കാര്‍ നടപടിയിലൂടേയും തടസപ്പെട്ട സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാനാണ് മുസ്ലിം സാമുദായിക – മത സംഘടനാ നേതാക്കളുടെ യോഗം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്തതെന്ന് മുസ്ലീം ലീഗ് അറിയിച്ചു.

 

Top