മൈനോരിറ്റി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൈനോറിറ്റി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഇന്നലെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ക്ക് ഇത് പരിശോധിച്ചു വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനും നിശ്ചയിച്ചിരുന്ന അവസാന ദിവസം. അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അഞ്ചു ദിവസം കൂടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ആശങ്ക ഉണ്ടാക്കിയിരുന്നു. ഒരേ സമയം ആയിരകണക്കിന് ആളുകള്‍ ഒന്നിച്ച് സൈറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വെബ്‌സൈറ്റും പണിമുടക്കി. സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിശോധിച്ച ശേഷം അപ്ലോഡ് ചെയ്യാന്‍ ഫെബ്രുവരി 5 വരെയും സമയം അനുവദിച്ചിട്ടുണ്ട്.

Top