ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; യുഡിഎഫിന് ഒറ്റ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിന് ഒരേ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുത്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ആശയകുഴപ്പം ഇല്ലെന്ന് പ്രതിപക്ഷ നേതേവ് നേരത്തെയും അഭിപ്രയപ്പെട്ടിരുന്നു. സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങള്‍ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങള്‍ ഉണ്ടാക്കാതെ കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Top