ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; വി.ഡി സതീശനെ തള്ളി മുസ്ലീം ലീഗ്

കോട്ടയം: സംസ്ഥാനത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആവശ്യം. മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, സതീശന്റെ വാദത്തെ പൂര്‍ണമായി തള്ളി ലീഗ് രംഗത്തെത്തി. സതീശന്റെ നിലപാട് സതീശനോട് ചോദിക്കണമെന്നു ലീഗ് നേതാവ് കെ.പി.എ. മജീദ് പ്രതികരിച്ചു. യുഡിഎഫ് പറഞ്ഞ നിര്‍ദേശമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മറ്റു സമുദായങ്ങള്‍ക്കായി വേറെ പദ്ധതി വേണമെന്നതാണു ലീഗ് നിലപാട്. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ കുഴിച്ചുമൂടിയെന്നും മജീദ് പറഞ്ഞു.

 

Top