ന്യൂനപക്ഷ അനുപാതം; സിപിഎമ്മിലും ആശയക്കുഴപ്പം

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചൊല്ലി സിപിഎമ്മില്‍ ആശയക്കുഴപ്പം. പതിറ്റാണ്ടുകളായി നിലവിലുള്ള രീതിയാണ് ഈ അനുപാതമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി പി ബി അംഗം എം എ ബേബി രംഗത്തുവന്നു.

പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കപ്പെട്ടതെന്നും യുഡിഎഫ് സര്‍ക്കാര്‍ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് നല്‍കുകയായിരുന്നുവെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ്പ് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചാരണം തെറ്റാണെന്നും ബേബി പറഞ്ഞു. അതെ സമയം വിധി പഠിച്ചിട്ടു പ്രതികരിക്കാമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.

 

Top