വാളയാര്‍ പ്രതിഷേധം : ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

വിളവൂര്‍ക്കല്‍ : വാളയാര്‍ കേസില്‍ പ്രതിഷേധം അറിയിച്ച് ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഒരാഴ്ചത്തേക്ക് ആയിരുന്ന സസ്‌പെന്‍ഷന്‍ പിന്നീട് രക്ഷിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്നുദിവസമായി കുറക്കുകയായിരുന്നു.

സ്‌കൂളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുന്‍പ് പരിപാടികള്‍ നടത്തിയിട്ടുണ്ട്. അതുപോലെയാണ് ഇപ്പോള്‍ ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ പതിപ്പിച്ചതെന്ന് സസ്‌പെന്‍ഷന് ഇരയായ കുട്ടികള്‍ പറഞ്ഞു.

‘ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്പോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്പോള്‍ -മകളെ നിനക്ക് നീ മാത്രം’. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികള്‍ ഒട്ടിച്ചിരുന്നത്.

Top