യു.പിയിൽ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച ഏഴു വയസുകാരന്‍ പിടിയിൽ

rape

ആഗ്ര : യു.പിയിൽ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച ഏഴു വയസുകാരന്‍ പിടിയിൽ. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. കളിക്കുന്നതിനിടെ പെൺകുട്ടിയുടെ പന്ത് അയൽവാസിയുടെ വീട്ടിൽ വീണിരുന്നു. ഈ പന്ത് എടുക്കാൻ പോയ അഞ്ചര വയസുകാരിയെയാണ് ഏഴു വയസ്സുകാരൻ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഒക്ടോബര്‍ 12നാണ് സംഭവം നടന്നത്.

പെൺകുട്ടിയുടെ അമ്മ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ടെറസില്‍ കളിക്കുന്നതിനെ താഴെ വീണ പന്ത് എടുക്കാനായി പോയ പെണ്‍കുട്ടിയെ കടന്നു പിടിച്ച ഏഴു വയസുകാരന്‍ പീഡിപ്പിച്ചതായാണ് പരാതി. പരാതിയില്‍ ആണ്‍കുട്ടിയുടെ പ്രായം അഞ്ചര വയസുകാരിയുടെ അമ്മ സൂചിപ്പിച്ചിരുന്നില്ല. തുടർന്ന് നടന്ന വൈദ്യ പരിശോധനയിലാണ് ആൺകുട്ടിക്ക് ഏഴു വയസ്സാണെന്ന് മനസിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പോക്സോ നിയമത്തിലെ സെക്ഷന്‍ 376 അനുസരിച്ചാണ് ഏഴു വയസുകാരനെതിരെ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഏഴു വയസുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ആണ്‍കുട്ടിക്കും പോക്സോ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന.

Top