വയനാട്ടില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; സര്‍ക്കസ് കലാകാരന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച സര്‍ക്കസ് കലാകാരന്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശിയും മാനന്തവാടിയില്‍ തമ്പടിച്ചിരിക്കുന്ന സര്‍ക്കസ് സംഘത്തിലെ അംഗവുമായ ഇബ്രാഹിം അന്‍സാരി(26)യാണ് അറസ്റ്റിലായത്.

ഇന്ന് രാവിലെയാണ് മാനന്തവാടി നഗരത്തില്‍ മൂന്നര വയസ്സുകാരിക്ക് നേരേ പീഡനമുണ്ടായത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഉടന്‍ തന്നെ പൊലീസിന് പരാതി നല്‍കുകയും തുടര്‍ന്ന് മാനന്തവാടി സി.ഐ. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Top