മഹാരാഷ്ട്രയിൽ 12കാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

പൽഗാർ : മഹാരാഷ്ട്രയിലെ പൽഗാറിൽ 12കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. 30കാരനായ ദിയോറാം ഭോയെ എന്ന കോൺട്രാക്റ്ററാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. പൽഗാർ ജില്ലയിലെ മൊഖാദ ഏരിയയിലാണ് സംഭവം നടന്നത്.

ബുധനാഴ്ച്ച താവിയചിവാടിയിലെ വീട്ടിലെത്തിയ പ്രതി വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ സഹോദരൻ വീട്ടിലെത്തുകയും സംഭവം അറിയുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ ബഹളംവെച്ച് പ്രദേശവാസികളെ സംഘടിപ്പിക്കാൻ ശ്രമിക്കവെ പ്രതിയായ ദിയോറാം കടന്നുകളഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിയോറാമിനെ മൊഖാദ പൊലീസ് പിടികൂടി.

പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Top