ജാ​ര്‍​ഖ​ണ്ഡി​ല്‍ 12 വയസ്സുകാരിയെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി

റാഞ്ചി : ജാ​ര്‍​ഖ​ണ്ഡി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ദും​ക ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ 12 വയസ്സുകാരിയാണ് കൊ​ല്ല​പ്പെ​ട്ട​ത്.

ട്യൂ​ഷനു പോ​യ കു​ട്ടി​യെ കാ​ണാ​തായതിനെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തിരച്ചിലിലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോസ്റ്റുമോര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ഏ​ഴം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചിട്ടുണ്ട്.

Top