പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവും സുഹൃത്തും അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും സുഹൃത്തും അറസ്റ്റില്‍. മടുക്ക പനക്കച്ചിറ സ്വദേശി പുളിമൂട്ടില്‍ ബിജീഷ് പി എസ്, സുഹൃത്ത് ഏറ്റുമാനൂര്‍ പുന്നത്തറ സ്വദേശി ഷെബിന്‍ ടി ഐസക് എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

മുണ്ടക്കയം സ്വദേശിനിയായ പതിനാറ് വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ ബിജീഷ് ഷെബിന്റെ ഏറ്റുമാനുരിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. മുണ്ടക്കയം പോലീസ് സ്‌റ്റേഷനിലെ തന്നെ മറ്റൊരു പോക്‌സോ കേസില്‍ പ്രതിയാണ് ബിജീഷ്.

ഷെബിന്‍ കൊലപാതകശ്രമ കേസില്‍ പ്രതിയാണ്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Top