പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സൈനികന്‍ അറസ്റ്റില്‍. കൊല്ലം കൊറ്റംകുളങ്ങര സ്വദേശിയായ സൈനികനെ ജമ്മുവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറ്റംകുളങ്ങര സ്വദേശി മനു മോഹന്‍ ആണ് അറസ്റ്റിലായത്.

2019 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ സമീപകാലത്ത് മറ്റൊരു യുവാവ് തട്ടിക്കൊണ്ടു പോയിരുന്നു. ഈ യുവാവില്‍ നിന്ന് പെണ്‍കുട്ടിയെ മോചിപ്പിച്ച ഘട്ടത്തിലാണ് രണ്ടു വര്‍ഷം മുമ്പ് മനു മോഹനില്‍ നിന്നും പീഡനമുണ്ടായ വിവരം കുട്ടി പൊലീസിനെ അറിയിച്ചത്. കരസേന ഉദ്യോഗസ്ഥനായ മനു മോഹന്‍ ജമ്മുവില്‍ ലഡാക്ക് അതിര്‍ത്തിയില്‍ സേവനം അനുഷ്ടിച്ച് വരികയായിരുന്നു.

ഇത് മനസിലാക്കി ജമ്മുവിലെത്തിയ എസ്‌ഐ ക്രിസ്റ്റിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘം രണ്ടാഴ്ചയിലേറെ കാലം അവിടെ തുടര്‍ന്നു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ഉന്നത സൈനിക ഉദ്യോസ്ഥരുമായും ജമ്മു പൊലീസുമായും ചര്‍ച്ച നടത്തിയ ശേഷമാണ് മനു മോഹനെ അതിര്‍ത്തിയില്‍ നിന്ന് ജമ്മുവിലെ ബെയ്‌സ് ക്യാമ്പില്‍ എത്തിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. പതിനഞ്ചാം തീയതി മനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഘം ട്രയിന്‍ മാര്‍ഗമാണ് ഇയാളെ നാട്ടിലെത്തിച്ചത്.

 

Top