പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്നുള്ള 12 വയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. ജഗന്നാഥ ക്ഷേത്ര പൂജാരിയെയാണ് പുരി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ക്ഷേത്ര പരിസരത്തുവെച്ചാണ് സംഗ്രാം ഡാഷ് (27) കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പുരിയിലെ വിശാലമായ ജഗന്നാഥ ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ കുറഞ്ഞത് 136 ചെറുതും അനുബന്ധവുമായ ക്ഷേത്രങ്ങളുണ്ട്. രക്ഷിതാക്കള്‍ ജഗന്നാഥ ക്ഷേത്രത്തില്‍ പോയപ്പോള്‍ ബമാന ക്ഷേത്രത്തില്‍ കുട്ടി തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പിന്നാലെ നിലവിളിച്ചുകൊണ്ട് കുട്ടി ക്ഷേത്രത്തില്‍ നിന്ന് ഓടി.

സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയും ഇവര്‍ പ്രതിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് നല്‍കിയിട്ടുണ്ട്.

 

Top